Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buds Schools

Kollam

സം​സ്ഥാ​ന​ത്തെ 50 ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ളെ മോ​ഡ​ല്‍ സ്‌​കൂ​ളു​ക​ളാ​യി ഉ​യ​ര്‍​ത്തും: മ​ന്ത്രി കെ.​എം. ഷാ​ജി

കൊ​ല്ലം: പ്ര​ത്യേ​ക പ​രി​ഗ​ണ​ന അ​ര്‍​ഹി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി സം​സ്ഥാ​ന​ത്തെ 50 ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ളെ ‘മോ​ഡ​ല്‍ ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ളാ​യി ഉ​യ​ര്‍​ത്തു​മെ​ന്ന് മ​ന്ത്രി കെ.​എം. ഷാ​ജി. ഈ ​സ്‌​കൂ​ളു​ക​ളി​ല്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ട്ട സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​മെ​ന്നും ഇ​തി​നാ​യു​ള്ള പ​ട്ടി​ക ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ ഗു​രു സാം​സ്‌​കാ​രി​ക കേ​ന്ദ്ര​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ബ​ഡ്സ് കോ​ണ്‍​ക്ലേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സ​ര്‍​ക്കാ​ര്‍ നി​ര്‍​വ​ഹി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. ഓ​ട്ടി​സം ഉ​ള്‍​പ്പെ​ടെ​യു​ള്ള വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ളെ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ​യും പി​ന്തു​ണ​യ്ക്കു​ക എ​ന്ന​ത് സാ​മൂ​ഹി​ക​മാ​യ അ​നി​വാ​ര്യ​ത​യാ​ണ്.

പ്ര​ത്യേ​കി​ച്ച്, ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​യാ​സ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന അ​മ്മ​മാ​രു​ടെ ക​രു​ത​ലാ​യി മാ​റാ​ന്‍ ഇ​ത്ത​രം സ്‌​കൂ​ളു​ക​ള്‍​ക്ക് ക​ഴി​യു​ന്നു എ​ന്ന​ത് പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്.

തു​ച്ഛ​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ബ​ഡ്‌​സ് സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പ​രി​ര​ക്ഷ ന​ല്‍​കു​ന്ന​തി​നെ​ക്കു​റി​ച്ച് സ​ര്‍​ക്കാ​ര്‍ ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലിം​ഗ​സ​മ​ത്വ​ത്തേ​ക്കാ​ള്‍ ഉ​പ​രി​യാ​യി ലിം​ഗ ​നീ​തി​ക്കാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കേ​ണ്ട​ത്. സ്ത്രീ​ക​ള്‍ പു​രു​ഷ​ന്മാ​രേ​ക്കാ​ള്‍ മി​ക​ച്ച ബു​ദ്ധി​വൈ​ഭ​വ​വും ബി​സി​ന​സ് പാ​ട​വ​വും ഉ​ള്ള​വ​രാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും മി​ക​ച്ച വ​നി​താ ശാ​ക്തീ​ക​ര​ണ ശൃം​ഖ​ല​യാ​യി കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ​യെ മാ​റ്റി​യെ​ടു​ക്കാ​ന്‍ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് നി​ല്‍​ക്ക​ണ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മേ​യ​ര്‍ എ.​കെ. ഹ​ഫീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​ശ്രീ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ വി ​വി​ഘ​നേ​ശ്വ​രി പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം അ​വ​ത​രി​പ്പി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജി. ​സ​ര​സ്വ​തി/​ന​ഗ​രാസൂ​ത്ര​ണ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കൂ​ടിയായ ഡി​വി​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ കു​രു​വി​ള ജോ​സ​ഫ്, കു​ടും​ബ ശ്രീ ​സ്റ്റേ​റ്റ് പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​രു​ണ്‍ പി. ​രാ​ജ്, ജി​ല്ലാ​മി​ഷ​ന്‍ കോ-ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. വി​മ​ല്‍ ച​ന്ദ്ര​ന്‍, അ​സി​സ്റ്റ​ന്‍റ് മി​ഷ​ന്‍ കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ എ.അ​നീ​സ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Latest News

Corehub Up